ശബരിമലയില്‍ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയില്‍ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ . ആ തരത്തിലേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമെല്ലാം ഇതിന്റെ ഭാഗമായി വരുന്നുണ്ട്, അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദങ്ങളേക്കുറിച്ച് ചോദ്യത്തിന് ഓരോന്നായി പുറത്തുവരുന്നുണ്ട്, വരുന്നതിനെ കണ്ടുപിടിക്കുക, കര്‍ശനമായ നിലപാട് സ്വീകരിക്കുക അതല്ലേ സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മാസ്റ്റർ പറഞ്ഞു. അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെട്ട് പോകരുത് എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നും അതേ തുടര്‍ന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്

ഇടതുപക്ഷം വിശ്വാസ സമൂഹത്തിനൊപ്പമാണുള്ളത്. അത് യുഡിഎഫിനും ആര്‍എസ്എസിനും മതവര്‍ഗീയ വാദിക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഒരു നഷ്ടവും ഉണ്ടാകാതെ അയ്യപ്പന്റെ സ്വര്‍ണം തിരിച്ചെടുക്കും. സ്വര്‍ണകൊള്ളയില്‍ അറിയുന്നവരും അറിയപ്പെടാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരും. ഉത്തരവാദിത്വപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് ലഭിച്ചുവെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന്, പാര്‍ട്ടിക്ക് ഇതൊന്നും അറിയേണ്ടകാര്യമില്ലെന്നും ആരൊക്കെയോ കടലാസ് അയച്ചതിന് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നുമായിരുന്നു എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. ‘ഒരുവാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അതിന് പിറകെ ഞങ്ങള്‍പോകുമെന്ന് കരുതിയോ. ഞങ്ങളെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കേണ്ട. ബിജെപിയോട് എന്തുനിലപാട് സ്വീകരിക്കണമെന്നതില്‍ സിപിഎമ്മിന് നല്ലധാരണയുണ്ട്. ഇന്നേവരെ ഒരുവിട്ടുവീഴ്ചയും ചെയ്യാതെ ഉറച്ചനിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎം. ഇനിയും അതുതന്നെ സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.