പിഎം ശ്രീയുമായി ബന്ധപ്പെട്ട ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം അറിയില്ലെന്ന് വിദ്യാഭ്യാസ മണ്തരി വി ശിവൻകുട്ടി. വിവരങ്ങൾ ഒന്നും അറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയും നേതാക്കളും ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു. നിലപാട് മയപ്പെടുത്തി സിപിഎം രംഗത്തെത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കുമെന്ന വിവരം പുറത്ത് വന്നിരുന്നു. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു.
