കണ്ണൂർ കോർപ്പറേഷനിൽ വൻ അഴിമതി നടക്കുന്നു എന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷാവസ്ഥയിൽ കലാശിച്ചു.
പ്രതിഷേധത്തിനിടെ പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് കടക്കാൻ ശ്രമിച്ചു. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഉയർത്തിയത്.
