തദ്ദേശതെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. തിരുനക്കരയിൽ 48-ാം ഡിവിഷനിൽ നിന്നാണ് ലതികാ സുഭാഷ് ജനവിധി തേടുക. നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന വാർഡിലാണ് മുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കുന്നത്.

നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക കോൺഗ്രസുമായി അകന്നത്.