കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിലേക്കില്ലെന്ന് പാർട്ടി നേതാവും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് എംഎൽഎ വ്യക്തമാക്കി. ഒരു പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ പേരിൽ ആരും സ്കൂൾ മാറില്ലെന്നും, അടുത്ത പരീക്ഷയിൽ മികച്ച വിജയം നേടുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നേതാക്കൾ ആവർത്തിച്ച് ക്ഷണം നൽകുന്നത് ആത്മവിശ്വാസക്കുറവിന്റെ ഫലമാണെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ വോട്ട് ബാങ്കിൽ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും നിയമസഭയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഡോ. എൻ. ജയരാജ് കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളാ കോൺഗ്രസ് (എം) യുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.