തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. തൃപ്പൂണിത്തുറ നഗരസഭയില്‍ ആകെയുള്ള 53 സീറ്റില്‍ 21 സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫിന് 20 സീറ്റുകളാണുള്ളത്.യുഡിഎഫിന് 12 സീറ്റുകളുമാണ് ലഭിച്ചത്.
ഇവിടെ ഭരണം പിടിക്കാന്‍ വേണ്ടി എല്‍ഡിഎഫ് കോണ്‍ഗ്രസ് സഹായം തേടിയിരുന്നു.തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫുമായുള്ള സഹകരണ സാധ്യത എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തള്ളിയിരുന്നു.
പി എല്‍ ബാബുവിനെ ചെയര്‍മാന്‍ ആക്കുന്നതിലാണ് പ്രതിഷേധം. കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷപിന്തുണയുണ്ടായിരുന്ന യു മധുസൂദനന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.പാര്‍ട്ടിഭാരവാഹികളും രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്. എസ് സുരേഷിന്റെ പിന്തുണയുള്ള ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് മധുസൂദനന്‍.
