കർണാടക സർക്കാരിന്റെ ബുൾഡോസർ നടപടി ബെംഗളൂരുവിൽ തുടരുന്നു. വടക്കൻ ബെംഗളൂരുവിലെ സാറൈപാളയം തനിസാന്ത്ര മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ ബുൾഡോസർ ഉപയോഗിച്ച് മുപ്പതോളം വീടുകളും ഗോഡൗണുകളും പൊളിച്ചുനീക്കി. മുൻകൂർ അറിയിപ്പില്ലാതെയാണ് നടപടി നടന്നതെന്ന് താമസക്കാർ ആരോപിച്ചു.

ബെംഗളൂരു വികസന അതോറിറ്റിയുടെ (ബിഡിഎ) ഭൂമി കൈയ്യേറിയെന്നാരോപിച്ചാണ് ഒഴിപ്പിക്കൽ. എന്നാൽ ഭൂമിക്ക് ഡിജിറ്റൽ രേഖകളും റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവ ഉണ്ടായിരുന്നുവെന്ന് താമസക്കാർ വ്യക്തമാക്കി. ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന രണ്ട് ഏക്കറോളം ഭൂമി തിരിച്ചുപിടിച്ചതായി ബിഡിഎ അറിയിച്ചു.

2004ൽ അർക്കാവതി ലേഔട്ട് പദ്ധതിക്കായി നോട്ടിഫൈ ചെയ്ത ഭൂമിയാണിതെന്നും, കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടെന്നും ബിഡിഎ അറിയിച്ചു.