പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ വേദിയിൽ നേതാക്കൾ തമ്മിൽ ഉണ്ടായ ഉന്തുംതള്ളും പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.
“ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്കാണ്. ഒരു സ്റ്റേജ് മാനേജ്‌മെന്റ് പോലും നടത്താൻ കഴിയാത്തവർക്ക് എങ്ങനെയാണ് ഒരു സ്റ്റേറ്റ് മാനേജ്‌മെന്റ് നടത്താൻ കഴിയുക? അതൊക്കെ ജനം കണ്ടതാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പരസ്പര സ്നേഹത്തോടെ ഒരു വേദി പോലും നിയന്ത്രിക്കാൻ കഴിയാത്തവർക്ക് കേരളം പോലൊരു സംസ്ഥാനത്തിന്റെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
