പണ്ട് നിലനിന്നിരുന്ന ‘കോലീബി’ (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ പുതിയ രൂപമാണ് ഇപ്പോൾ കാണുന്ന
യുഡിഎഫും ജമാഅത്തെ ഇസ്‌ലാമി സഖ്യം. യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിനെതിരെയും എം വി ഗോവിന്ദൻ കടുത്ത വിമർശനം ഉന്നയിച്ചു. ഈ കൂട്ടുകെട്ടിലൂടെ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന സ്വീകാര്യത മതരാഷ്ട്ര വാദത്തിന് ഊർജമാകുമെന്നും ഇത് സമൂഹത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങൾ സംഘപരിവാറിന് വളമാകും എന്ന കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ് ഗൗരവതരമാണ്. ഈ അവിശുദ്ധ സഖ്യത്തിന്റെ കോർഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാറിയിരിക്കുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

സംസ്ഥാനത്ത് ഇടതുമുന്നണി നടത്തുന്ന ജാഥ അഭൂതപൂർവമായ ജനമുന്നേറ്റമായി മാറുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.