കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാ​ഗം അപകടകരമായ ആഖ്യാനമെന്ന് സിപിഐഎം ജനറൾ സെക്രട്ടറി എംഎ ബേബി. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ചു നടത്തിയത് അത്യന്ത്യം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടകരൊണ്.

നിർബന്ധിച്ച് ബീഫ് കഴിക്കുന്നത് ചിത്രികരിക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മതനിരപേക്ഷതയെ അമർത്യ സെനും റൊമില ഥാപ്പറും അഭിനന്ദിച്ചതാണ്. എന്നാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്തർത്ഥത്തിലാണ് ന്യായീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കേരളം മതനിരപേക്ഷതനിലനിൽക്കുന്ന ഇടം.കുഴപ്പം പിടിച്ച ഇടം ആണ് കേരളം എന്ന് ബിജെപി ചിത്രീകരിക്കുന്നു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് സിനിമയ്ക്ക് പിന്നിൽ.കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെങ്കിൽ രാജീവ്‌ ചന്ദ്രശേഖർ വസ്തുതകൾ നിരത്തി തെളിയിക്കട്ടെ. കേരളം അതി ദാരിദ്രം ഇല്ലാതെയാക്കിയ സംസ്ഥാനം ആണ്.

സച്ചിദാനന്ദന്റെ അഭിപ്രായത്തിൽ തിരുത്തേണ്ട ഘടകം ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും.ഇടത്പക്ഷ ജനാതിപത്യ മുന്നണിയോട് ഉള്ള വിമർശനം തെറ്റായി മുന്നണി കാണുന്നില്ല. പ്രേംകുമാറിനെതീരെ പാർട്ടി നടപടി ഉണ്ടായതായി ഉള്ള കാര്യം തനിക്ക് അറിയില്ല.ഇടതുമുന്നണിക്കെതിരായ വിമർശനങ്ങൾ തെറ്റായി കാണുന്നില്ല. അതാണ് സച്ചിതാനന്ദന്റെ വിമർശനങ്ങളോടുള്ള സമീപനം കാണിക്കുന്നത്.

സച്ചിതാനന്ദൻ നടത്തിയത് താത്വികമായ വിമർശനം. ദീർഘകാലം പാർട്ടിക്കൊപ്പം നിന്നവർ നിസ്സാരമായ കാരണങ്ങളുടെ പേരിൽ വിട്ടുപോവുന്നത് അവരുടെ ഉള്ളടക്കത്തിന്റെ പ്രശ്നം. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാട് ചില സമയങ്ങളിൽ കോൺഗ്രസ്‌ എടുക്കുന്നില്ല എന്ന വിമർശനം ഉണ്ട്. കേരളത്തിലെ സൈബർ ടീമിന്റെ പ്രവർത്തനം ഭംഗിയായ രീതിയിൽ. തന്റെ അറിവിൽ സൈബർ ടീം പ്രവർത്തനം നന്നായി നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..