തൃശൂർ വടക്കാഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച പുതുയുഗ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ വേദിയിൽ നിന്നു തന്നെ രൂക്ഷ വിമർശനം ഉയർന്നു. നഗരസഭാ കൗൺസിലർ ബുഷറ റഷീദ് ആണ് സദസിൽ നിന്ന് തുറന്നടിച്ചത്. നേതാക്കൾ തമ്മിലുള്ള തമ്മിലടി ആദ്യം അവസാനിപ്പിക്കണമെന്നും അതിന് ശേഷമേ മുന്നോട്ടുപോകാൻ കഴിയൂവെന്നും കൗൺസിലർ ഉറക്കെ വിളിച്ചു പറഞ്ഞു.
ഇതിന് മറുപടിയായി “അങ്ങനെ അടിയൊന്നുമില്ലല്ലെന്ന് പറഞ്ഞ് വി.ഡി. സതീശൻ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി. വരും തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും, വടക്കാഞ്ചേരിയിൽ നിന്ന് ഒരു യുഡിഎഫ് എംഎൽഎ ഉണ്ടാകണമെന്നും പ്രസംഗത്തിനിടെ സതീശൻ പറഞ്ഞിരുന്നു. അതിനിടയിലാണ് കൗൺസിലറുടെ പ്രതികരണം ഉയർന്നത്.
സംഭവത്തെ തുടർന്ന് ബുഷറ റഷീദിന്റെ നിലപാടിനെതിരെ പ്രാദേശിക യുഡിഎഫ് നേതാക്കൾക്കിടയിൽ കടുത്ത അസന്തോഷം നിലനിൽക്കുന്നതായാണ് വിവരം.
