മന്ത്രിമാരുൾപ്പടെ ഉന്നത പദവികളിലുള്ളവർ വിദ്വേഷ പ്രസം​ഗത്തിലൂടെ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി.വിദ്വേഷപ്രസം​ഗം, മീമുകൾ, കാർട്ടൂണുകൾ, ദൃശ്യകലകൾ ഇവയിലൂടെയൊന്നും അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്വൽ ഭൂയാൻ നിരീക്ഷിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലീം വിരുദ്ധ പരാമർശം ഈയിടെ വലിയ വിവാദമായിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക വിഭാ​ഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹർജി പരി​ഗണിക്കവേയാണ് കോടതി നിരീക്ഷണം.