വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ T. Siddiqueക്കെതിരെ കൂവിവിളി ഉയർന്നു. സ്വാഗത പ്രസംഗം നടത്തിയ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പരാമർശിച്ചതോടെയാണ് ആദ്യം പ്രതിഷേധശബ്ദം കേട്ടത്. തുടർന്ന് ടി. സിദ്ദിഖ് പ്രസംഗിക്കാനെത്തിയപ്പോഴും സദസിൽ നിന്ന് വീണ്ടും കൂവൽ ഉണ്ടായി.
ഇടതുസർക്കാരിന്റെ പ്രവർത്തനഫലമായാണ് വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമായതെന്നാണ് വേദിയിൽ നിന്നുണ്ടായ വിലയിരുത്തൽ. എന്നാൽ അവസാനഘട്ടത്തിൽ ക്രഡിറ്റ് എടുക്കാനായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയെന്നാരോപണവും ഉയർന്നു. ടൗൺഷിപ്പിനായി തങ്ങളുടെയും സംഭാവനയുണ്ടെന്ന് ചിലർ പറയുമ്പോഴും, കോൺഗ്രസിലെ പല നേതാക്കളും സാമ്പത്തികമായി പങ്കാളികളായില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി യു.ഡി.എഫ് ഘടകകക്ഷികളിലെ ചില എംഎൽഎമാരും എംപിമാരും (എല്ലാവരും നൽകിയിട്ടില്ല) ചേർന്ന് നൽകിയ ആകെ തുക 19,61,500 രൂപ മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണച്ചെലവിനും തികയാത്ത തുകയാണിത്.
സംസ്ഥാന സർക്കാർ പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് ധനശേഖരണം നടത്തിയപ്പോൾ, പണം നൽകേണ്ടതില്ലെന്ന നിലപാടുമായി കോൺഗ്രസും അനുബന്ധ സർവീസ് സംഘടനകളും രംഗത്തെത്തിയതായും ആരോപണമുണ്ട്. അതേസമയം, സി.പി.ഐ.എം അനുബന്ധ വർഗ്ഗ-ബഹുജന, സർവീസ് സംഘടനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതിൽ സംഭാവന നൽകിയിരുന്നു .
