ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചന്ന് അവകാശപ്പെട്ട് ഇറാന്‍. ഇസ്രയേൽ എയര്‍ ഫോഴ്‌സ് കമാന്‍ഡറുടെ ആസ്ഥാനവും തകര്‍ത്തെന്ന് ഐആർജിസി അവകാശപ്പെടുന്നു. അതേസമയം ഐആര്‍ജിസിയുടെ അവകാശവാദത്തിന് സ്ഥിരീകരണമില്ല. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഫാര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ വാര്‍ത്ത നിഷേധിച്ചു.
'സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസും എയര്‍ ഫോഴ്‌സ് കമാന്‍ഡറുടെ ആസ്ഥാനവും തകര്‍ത്തു,' ഗാര്‍ഡ്‌സിന്റെ പ്രസ്ഥാവനയെന്ന തരത്തില്‍ ഫാഴ്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് നെതന്യാഹുവിന്റെ സാഹചര്യം എന്താണെന്നതില്‍ അവ്യക്തത തുടരുന്നു.
ഖെയ്ബര്‍ മിസൈലുകളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടെഹ്‌റാനിലെ ഐആര്‍ജിസി ആസ്ഥാനം തകര്‍ത്തെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേസമയം ഇറാന്റെ പുതിയ താല്‍ക്കാലിക പ്രതിരോധ മന്ത്രിയായി മാജിദ് എബ്ന്‍ അല്‍ റെസയെ നിയമിച്ചു.
