പുതുയുഗ യാത്ര സമാപന സമ്മേളന വേദിയിൽ കോഎഗ്രസ് നേതാക്കളുടെ അനൈക്യത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. സംഘനൃത്തം നടക്കുമ്പോൾ ഒറ്റയ്ക്ക് കളിച്ചാൽ അത് പരിഹാസ്യമാകുമെന്നും കേരളത്തിൽ വേണ്ടത് ഒറ്റക്കെട്ടായ സംഘ നൃത്തമാണെന്നും രാഹുൽ.
ഇത് പറഞ്ഞതിന്റെ പേരിൽ തന്നോട് നേതാക്കൾക്ക് ദയവായി അനിഷ്ടം തോന്നരുതെന്നും രാഹുലിന് പറയേണ്ടി വന്നു. ഒറ്റയാൻ പ്രവർത്തനം വേണ്ട ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ഉപദേശം നൽകാനും രാഹുൽ മറന്നില്ല.
ഇതോടൊപ്പം, ആഗോള ആശയവും ആഗോള സങ്കല്പവും കൂടിയാണ് കേരളമെന്നും, ആഗോള ചർച്ചകൾക്ക് കേരളം മാതൃകയാണെന്നും രാഹുൽ ഗാന്ധി. പുതുയുഗ യാത്ര സമാപന സമ്മേളന വേദിയിൽ സംസാരിക്കവെയാണ് രാഹുൽ ഈ കാര്യം തുറന്ന് സമ്മതിച്ചത്.
അതേ സമയം പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മില്യൺ കണക്കിന് പ്രവാസികൾ വിദേശത്ത് ഉണ്ടെന്നും, സംഘർഷങ്ങൾ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. അനിശ്ചിതമായ ഒരു ഘട്ടത്തിലേക്കാണോ നാം പ്രവേശിക്കുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും അറിയില്ല. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു .
