പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ റേഷൻ കാർഡിൽ വ്യാജപ്പേര് ചേർത്തതായി പരാതി. റേഷൻ കാർഡ് ഉടമയുടെ ബന്ധുവാണെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് പേര് ഉൾപ്പെടുത്തിയതെന്ന കണ്ടെത്തലിനെത്തുടർന്ന് ഇവരുടെ പേര് കാർഡിൽ നിന്ന് നീക്കം ചെയ്യാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു.

തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി പേര് ചേർത്തിരുന്നത്. എന്നാൽ ഉടമയ്ക്ക് അങ്ങനെയൊരു സഹോദരിയോ മകളോ ഇല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കാർഡ് ഉടമ 2024 സെപ്റ്റംബറിൽ മരിച്ചതായും നിലവിൽ ആ വിലാസത്തിൽ താമസക്കാർ ഇല്ലാത്തതിനാൽ റേഷൻ കാർഡ് തന്നെ റദ്ദാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.