തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ എന്ന ആരോപണവുമായി സി.പി.ഐ.എം. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബിജെപിയുടെ സീൽ എന്നാണ് ആരോപണം. രണ്ട് ദിവസം ജില്ലാ കളക്ടർമാർക്കും രാഷ്ട്രീയ പ്രതിനിധികൾക്കുമായി ഇ മെയിൽ വഴി അയച്ച കത്തിലാണ് ബിജെപി കേരളം ഘടകത്തിന്റെ സീൽ ശ്രദ്ധയിൽപ്പെട്ടത്. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്.

എന്നാൽ സാങ്കേതികമായ പിഴവാണ് ഉണ്ടായതെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.