താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനം ചെയ്ത് മുസ്ലീം ലീഗ്. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ട് ലീഡ് നൽകുന്ന ബൂത്തുകൾക്ക് പതിനായിരം രൂപ, കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്തുകൾക്ക് 25000 രൂപ എന്നിങ്ങനെയാണ് വാഗ്ദാനം. താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് വാഗ്ദാനം നൽകിയത്.

മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ആണ് പണം വാഗ്ദാനം ചെയ്തത്. വിശ്വാസ്യതയ്ക്ക് വേണ്ടി ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് നൽകാൻ ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് മുസ്ലീം ലീഗ് നേതാവ് സൗജന്യ വിദേശ യാത്ര ഓഫർ ചെയ്തത് വിവാദമായിരുന്നു. പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.