ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ല. അവർക്കൊപ്പം എന്നും നിൽക്കുന്നവരാണ് ഇടതുപക്ഷമെന്നും എംഎ ബേബി പറഞ്ഞു. വർഗീയശക്തികൾ കേരളത്തിൽ അധികാരത്തിലെത്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പാണിതെന്ന് അദേഹം കൂട്ടിച്ചേർത്തു.
അധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. വർഗീയശക്തികളുടെ വ്യാപനം ഒരു കാരണവശാലും കേരളത്തിൽ അനുവദിച്ചുകൂടായെന്ന് എംഎ ബേബി പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുറച്ച് നഷ്ടം ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ട്.
ഇതിന് കാരണം കോൺഗ്രസും ബിജെപിയുമായി ഉണ്ടാക്കിയ ഡീലാണ്. ബിജെപിയും കോൺഗ്രസും, കോൺഗ്രസും ട്വന്റി-20യും ഒന്നിച്ച് ഭരിക്കുന്നത് കേരളത്തിൽ കാണാൻ കഴിയുമെന്ന് എംഎ ബേബി പറഞ്ഞു.
കോൺഗ്രസ് ബിജെപി ഡീൽ മറച്ചു വയ്ക്കാനാണ് സിപിഎം ബിജെപി ഡീൽ ആരോപിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയെ കോൺഗ്രസ് സഹായിച്ചു. കൊല്ലം കോർപറേഷനിൽ ബിജെപി കോൺഗ്രസിനെ സഹായിച്ചുവെന്ന് എംഎ ബേബി ആരോപിച്ചു.
