മെറ്റീരിയൽ റൂം തുറക്കാനുള്ള വിവരം മുൻകൂട്ടി ലഭിച്ചിട്ടും സമയബന്ധിതമായി അറിയിച്ചില്ലെന്ന ആരോപണത്തിൽ ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ അതൃപ്തി ഉയർന്നു.
റിട്ടേണിംഗ് ഓഫീസർ സ്ട്രോങ്ങ് റൂം/മെറ്റീരിയൽ റൂം തുറക്കുന്ന വിവരം നൽകിയിട്ടും അത് പാർട്ടിയിലേക്ക് ശരിയായ രീതിയിൽ കൈമാറാനായില്ലെന്നാണ് പ്രധാന പരാതി. ഇതോടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ ഉൾപ്പെടെയുള്ളവർക്ക് വിവരം ലഭിക്കാതിരുന്നത് മുന്നണിക്കുള്ളിൽ ചർച്ചയായി.
അതേസമയം വോട്ടെണ്ണൽ നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ രംഗത്തെത്തി. സ്ട്രോങ്ങ് റൂമുകൾ ഏതൊരു സാഹചര്യത്തിലും തുറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
