വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയെ ഗൗരവമായല്ല കാണുന്നതെന്ന് ഷംസീര്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഗുസ്തി താരങ്ങളോട് നീതി പുലര്‍ത്തിയോ?. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ഹംഗറിക്ക് സമാനമായി ജനങ്ങള്‍ എതിര്‍ക്കും. ലക്ഷ്യം വനിതാ സംവരണമല്ല. ഏകാധിപത്യമാണ് ലക്ഷ്യം. അതിനെ ജനാധിപത്യം കൊണ്ട് ജനങ്ങള്‍ തോല്‍പ്പിച്ചു', എ എന്‍ ഷംസീര്‍ പ്രതികരിച്ചു.
