യുഡിഎഫ് മുൻപ് സ്വീകരിച്ചത് പോലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ബഹിഷ്കരിക്കുന്ന നിലപാട് എൽഡിഎഫ് സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . സഭയിൽ ക്രിയാത്മക പ്രതിപക്ഷമായി ഇടതുമുന്നണി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയം സംസ്ഥാന നേതൃത്വം പ്രാഥമികമായി ചർച്ച ചെയ്തു. എന്നാൽ ഈ ചർച്ചകൾ അവിടെ അവസാനിക്കുന്നില്ല. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. പാർട്ടി ഘടകങ്ങളിൽ താഴെത്തട്ട് മുതൽ വിശദമായ പരിശോധനയും ചർച്ചകളും നടത്തി പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.