പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്. ബിജെപി അനുഭാവിയെ പ്ലീഡറായി നിയമിച്ചതിനെ വിമർശിച്ചത് സിപിഐഎം മാത്രമല്ലെന്നും, സംഘപരിവാർ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരന്തരം എത്തുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾക്കും മുഹമ്മദ് റിയാസ് മറുപടി നൽകി. പിണറായി വിജയൻ അസംബന്ധം പറയുകയാണെന്ന ആരോപണം തള്ളിയ അദ്ദേഹം, ആർഎസ്എസിന് മുന്നിൽ വഴങ്ങിയ ചരിത്രമല്ല പിണറായി വിജയനും സിപിഐഎമ്മിനുമുള്ളതെന്നും പ്രതികരിച്ചു.

അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെ പി. രാജീവും രംഗത്തെത്തി. പ്ലീഡർമാരെ ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണ് നിയമിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമർശം സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.

ചട്ടപ്രകാരം അഡ്വക്കേറ്റ് ജനറൽ സമർപ്പിക്കുന്ന പട്ടികയിൽ നിന്നായിരിക്കണം സർക്കാർ പ്ലീഡർമാരെ നിയമിക്കേണ്ടതെന്നും, അതിന് പകരം ഒരു സംഘടന നൽകിയ പട്ടികയിൽ നിന്ന് നിയമനം നടത്തിയിട്ടുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും പി. രാജീവ് പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കാൻ കാണിക്കുന്ന താൽപര്യം നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിലും സർക്കാർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.