കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശൻറെ അവകാശ വാദം തള്ളി ടാറ്റ ​ഗ്രൂപ്പ്. ടാറ്റ ​ഗ്രൂപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് വാർത്ത നൽകിയിരിക്കുന്നത്.

കേരളത്തിൽ നിന്നല്ല, ഒരിടത്തും കപ്പൽ നിർമാണശാല ടാറ്റ നിർമിക്കുന്നില്ലെന്ന് കമ്പനി വിശദീകരിച്ചു.
10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.