സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് ശ്രദ്ധേയ സംഭവമായി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗാനം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും ഖാർഗെയും നിർത്താൻ നിർദേശിച്ചെങ്കിലും അത് പരിഗണിക്കാതെ വന്ദേമാതരം മുഴുവനായും ആലപിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവം രാഷ്ട്രീയ വൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.