എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്‍ഡിഎഫ് രൂപീകരിക്കാന്‍ വേണ്ടി ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവിയിൽ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് കെ രാജന്‍ എംഎല്‍എ പറഞ്ഞു.സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കെ രാജന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടതാണ് സിപിഐ ചോദിച്ചത്. എല്‍ഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് ഞങ്ങള്‍ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.