ഉപഭോക്താക്കളില്‍ കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് പിരിക്കും. പ്രതിമാസം രണ്ടു മാസ ബില്ലുകള്‍ക്ക് ഒരേ നിരക്കിലായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക.


ഓഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറില്‍ യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നത്. ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക.