മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ഒന്ന് ജീവിപ്പിക്കാന്‍ പറ്റുമോ എന്നാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ കെ സുധാകരന്റെ ശ്രമം എന്ന് എം.എം മണി. കോണ്‍ഗ്രസില്‍ നിന്നുള്ള കുത്തേല്‍ക്കാതെ സുധാകരന്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധാകരന്‍ സുധാകരന്റെ പാര്‍ട്ടിയെയാണ് നോക്കേണ്ടത്. സി.പി.എമ്മുകാര്‍ എതായാലും ഇപ്പോള്‍ സുധാകരന് എതിരെ ആയുധപ്രയോഗവുമായി, കത്തിയുമായിട്ട് പോകുന്നില്ല. അങ്ങനെ വിഷയമില്ല. കത്തിയൊക്കെയായി ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് അകത്തുതന്നെയാണ്. അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്- മണി പറഞ്ഞു.