കല്‍പ്പറ്റയില്‍ എസ്എഫ്‌ഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ലാത്തി പിടിച്ചുവാങ്ങിയെന്നാരോപിച്ച് ടി സിദ്ദിഖ് എംഎല്‍എയുടെ സുരക്ഷാചുമതലയുള്ള സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ നടപടി.സംഘര്‍ഷം നടക്കുമ്പോള്‍ പോലിസുകാരെ തടയാന്‍ ശ്രമിച്ച കുറ്റത്തിനാണ് സ്മിബിത്ത് എന്ന പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വയനാട് ജില്ലാ പോലിസ് മേധാവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്മിബിത്തിനെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കല്‍പ്പറ്റ സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ ചുമതലപ്പെടുത്തി.