തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ്റെ മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി. പറവുർ നഗരസഭയിലെ പതിനാലാം വാർഡിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് സീറ്റ് എൽഡിഎഫിലെ നിമിഷ ജിനേഷ് 448 വോട്ടുകൾ നേടിയാണ് പിടിച്ചെടുത്തത്. 160 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് നിമിഷ വിജയിച്ചത്‌. ബിജെപിക്ക് 288 വോട്ടും കോൺഗ്രസിന് 207 വോട്ടു ലഭിച്ചു.

കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്‌ന വിവാഹത്തെ തുടർന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായത്തായത് കോൺഗ്രസിന് തിരിച്ചടിയായി.