ശബരിമല വിഷയം രാഷ്ട്രീയവൽക്കരിക്കില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ തീർത്ഥാടനം സുഗമമാക്കുന്ന കാര്യത്തിൽ സർക്കാർ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ശബരിമല വിഷയം രാഷ്ട്രീയവൽക്കരിക്കില്ലെന്നും തീർത്ഥാടനം സുഗമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം അലംഭാവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയോട് സർക്കാർ അനീതി കാണിക്കുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ല. സുഗമമായി തീർത്ഥാടനം ഒരുക്കി കൊടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

14-Dec-2023