പാർലമെൻറ് ആക്രമിച്ച പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പാർലമെൻറ് ആക്രമിച്ച പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു ഭഗത് സിംഗിന്റെ ആശയങ്ങളോട് ആകൃഷ്ടനായ ബീഹാർ സ്വദേശി ബിഹാർ സ്വദേശി ലളിത് ഝായാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ഇദ്ദേഹത്തിന് മറ്റു തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. പൊലിസ് 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.

അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ലളിത് ഝാ താമസിച്ചിരുന്നത് കൊൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എല്ലാവരും പാർലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്.

 

14-Dec-2023