സംഘപരിവാര്‍ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ള ശ്രമമാണ് ഗവര്‍ണറുടെത് : എംവി ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
സംഘപരിവാര്‍ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ള ശ്രമമാണ് ഗവര്‍ണറുടെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . ഗവര്‍ണറുടെ മാനസിക നില ജനം മനസിലാക്കും. ഗവര്‍ണര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ ആര് നടത്തുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
വിസിമാരുടേയും സെനറ്റ് അംഗങ്ങളുടേയും കാര്യത്തിലെടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് ഗവര്‍ണര്‍ പ്രതികരിച്ച രീതി പരിശോധിക്കണം. ഗവര്‍ണറെ ഇനിയും കരിങ്കൊടി കാണിക്കും. ഗവര്‍ണര്‍ അടിമുടി പ്രകോപനം ഉണ്ടാക്കുകയാണ്. ജനാധിപത്യ ശൈലിയില്‍ പ്രതിഷേധിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രോത്സവം വന്‍ വിജയമാണ്. വിവാദങ്ങള്‍ കാര്യമാക്കേണ്ടതില്ല. രഞ്ജിത്തിന്റെ പരാമര്‍ശം നല്ല രീതിയില്‍ കൈകാര്യം ചെയ്യും.
കേരളത്തിനെതിരെയുള്ള കേന്ദ്ര അവഗണന കുഞ്ഞാലിക്കുട്ടി എടുത്ത് പറഞ്ഞു. ടിഎന്‍ പ്രതാപന്‍ അടക്കം പാര്‍ലമന്റില്‍ ഇടപെടുന്നുണ്ട്. തോമസ് ഐസകിനെതിരെ ഇഡി സമന്‍സ് നിരുപാധികം പിന്‍വലിച്ചിരിക്കുകയാണ്. ഇഡിയുടെ ചുറ്റിക്കളി കോടതി അവസാനിപ്പിച്ചതാണ് കണ്ടത്. കേന്ദ്ര ഏജന്‍സികളെ കുറിച്ച് സിപിഎം പറഞ്ഞതെല്ലാം കോടതി അടിവരയിടുകയാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചു.