ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെ: എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് മറുപടിയുണ്ടോയെന്ന് ചോദിച്ച എസ്എഫ്‌ഐ ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്നും തുറന്നടിച്ചു. ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലെത്തുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനറുയര്‍ത്തിയിരുന്നു. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും ചാന്‍സലര്‍ തിരിച്ചു പോകണമെന്നുമാണ് എസ്എഫ്ഐ ബാനറിലുണ്ടായിരുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് യൂണിവേഴ്സിറ്റി ക്യാംപസിലെത്താനിരിക്കെയാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്.

16-Dec-2023