പാർലമെന്റ് അതിക്രമ കേസിൽ ബിജെപി എംപിയെ ചോദ്യം ചെയ്യും

പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് മൈസൂരു എംപി പ്രതാപ് സിംഹയെ ഡൽഹി പൊലീസ് തിങ്കളാഴ്ച്ച ചോദ്യം ചെയ്യും.
പ്രതികളായ മനോരജ്ഞൻ ഡി, സാഗർ ശർമ എന്നിവർക്ക് സന്ദർശക പാസ് നൽകിയത് പ്രതാപ് സിംഹയെന്നാണ് ആരോപണം.
പ്രതിയായ മനോരഞ്ജൻ സിംഹയുടെ നിയോജക മണ്ഡലമായ മൈസൂരു സ്വദേശിയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്ഥിരം സന്ദർശകനുമാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പല തവണ മനോരജ്ഞൻ സന്ദർശ പാസിനായി സിംഹയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ബുധനാഴ്ച ലോക്സഭയിൽ എത്തിയ രണ്ട് പ്രതികളും സിംഹ ശുപാർശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്.

17-Dec-2023