ബാനർ പുനഃസ്ഥാപിച്ചതിൽ എസ് എഫ് ഐയെ അഭിനന്ദിച്ച് എം ബി രാജേഷ്

കാലിക്കറ്റ് സർവകലാശാലയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശപ്രകാരം അഴിച്ചുവെച്ച ബാനർ തിരിച്ചുകെട്ടിയതിൽ എസ്എഫ്ഐയെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സർവകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധം തന്നെ ത്രസിപ്പിച്ചു. ബാനർ പുനഃസ്ഥാപിച്ചതിൽ എസ്എഫ്ഐയെ അഭിനന്ദിക്കുന്നു. വീണ്ടും ഉയർത്തിക്കെട്ടിയത് ആവേശം കൊള്ളിച്ചുവെന്നും എസ്എഫ്ഐ ഉയർത്തിയത് ഭരണഘടനയെയും ജനാധിപത്യത്തെയുമാണെന്നും എം ബി രാജേഷ് പറഞ്ഞു.

എസ്എഫ്ഐ ബാനർ തിരിച്ചുകെട്ടിയില്ലായിരുന്നുവെങ്കിൽ കേരളത്തിന് അപമാനമാകുമായിരുന്നു. അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചവർ ഗവർണർക്ക് ബ്ലഡി ആയിരിക്കാം. എട്ട് പാർട്ടികൾ മാറിയതാണ് ഗവർണറുടെ യോഗ്യത. ഗവർണർ ഒരു ഭാഗ്യാന്വേഷിയാണെന്നും മന്ത്രി വിമർശിച്ചു.

18-Dec-2023