ഗവർണർ കോഴിക്കോട് മിഠായിതെരുവിലെത്തിയതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിതെരുവിലെത്തിയതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരേയും സ്വീകരിക്കുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. ആര് വന്നാലും ഹല്‍വയും സുലൈമാനിയും നല്‍കും. ചെകുത്താന്‍ വന്നാലും നല്‍കും. അതാണ് കോഴിക്കോടിന്റെ പ്രത്യേകതെന്ന് മുഹമ്മദ് റിയാസ്.
പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. എല്ലാ കാലത്തും എല്‍ഡിഎഫ് ഭരണത്തില്‍ വരണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടെ ജനങ്ങള്‍. മതസാഹോദര്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ജനങ്ങളുള്ള നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ ഹല്‍വ സ്നേഹത്തിന്റേയും മതസാഹോദര്യത്തിന്റേയും ഹല്‍വയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘ആതിഥേയ മര്യാദയുടെ പര്യായമാണ് കോഴിക്കോടും കേരളവും. എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവര്‍ണര്‍ ഇറങ്ങി നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഹലുവ നല്‍കിയ കൈ കൊണ്ട് ജനങ്ങള്‍ എതിരെ വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അത്രക്ക് രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണ് കോഴിക്കോടും കേരളവും’, റിയാസ് പറഞ്ഞു.
അദ്ദേഹത്തോട് ഞാന്‍ നന്ദി പറയുകയാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ നടത്തം രണ്ട് ദിവസമായി അദ്ദേഹം ഉയര്‍ത്തിയ വാദം തെറ്റാണെന്ന് തെളിയിച്ചു. ഇന്ത്യയിലെ ഏതെങ്കിലും ഗവര്‍ണര്‍ക്ക് ഇതുപോലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കാന്‍ കഴിയുമോ? കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന പ്രഖ്യാപനമാണ് ആ നടത്തമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.