കോൺഗ്രസ് തുടർച്ചയായി നാടിന്റെ വികസനത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നു: മുഖ്യമന്ത്രി
അഡ്മിൻ
എന്തിനാണ് നവകേരള സദസ് ബഹിഷ്കരിച്ചതെന്ന് യുഡിഎഫിന് തന്നെ അറിയില്ലെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 41 മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎമാരായിരുന്നു വേണ്ടിയിരുന്നത്. പ്രതിപക്ഷം അപക്വപരമായ നിലപാട് സ്വീകരിച്ചു. പക്ഷേ ജനം നവകേരള സദസ് ഏറ്റെടുക്കുകയും ഒപ്പം നിൽക്കുകയും ചെയ്തു. നാടിന്റെ വികാരമാണ് ഈ ജനക്കൂട്ടം. കോൺഗ്രസ് തുടർച്ചയായി നാടിന്റെ വികസനത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നു.
പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർധിച്ചത് കൊണ്ട് പ്രയോജനമില്ല. കേരളത്തിന്റെ ശബ്ദം ലോകസഭയിൽ ഉയരുന്നില്ല. ഇവർ കേന്ദ്ര ഗവണ്മെന്റിനൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റുപ്പെടുത്തി. പ്രളയ കാലത്ത് കേരളത്തിന് സഹായം ലഭിച്ചില്ല. മറ്റു രാഷ്ട്രങ്ങൾ സഹായിക്കാൻ തയ്യാറായി. അതിനെ തടഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ദ്രോഹിക്കുകയായിരുന്നു കേന്ദ്രം. ഇതിനെതിരെ കോൺഗ്രസ് ശബ്‌ദിച്ചില്ല.
വികസനം ഇപ്പോൾ വേണ്ട എന്ന സമീപനമായിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. സർക്കാരിന്റെ വികസനങ്ങൾക്ക് ജന പിന്തുണയുണ്ട്. 2016 നു ശേഷം 41% വർദ്ധനവാണ് ആഭ്യന്തര വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. അർഹതയുള്ളത് കേന്ദ്രം തരുന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നുമുണ്ട്. ഇഷ്ടമുള്ളവർക്ക് കേന്ദ്രം വാരിക്കോരി കൊടുക്കുന്നു. ഇഷ്ടമില്ലാത്തവർക്ക് ഒന്നും നൽകുന്നില്ല. കേരളത്തിനിപ്പോൾ കേന്ദ്രം കുടിശിക ഇനത്തിൽ 5000 കോടി രൂപ തരാനുണ്ട്. നിയമസഭയുടെ അധികാരത്തിൽ കൈകടത്തും വിധമാണ് കേന്ദ്രം ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.