സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അർബൻ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.

ആരോഗ്യ വകുപ്പിൽ അധിക തസ്തികകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലാണ് 271 തസ്തികകൾ അനുവദിച്ചത്. അധ്യാപക അനധ്യാപക നിയമനങ്ങൾക്ക് ആണ് അനുമതി.

20-Dec-2023