നവകേരള സദസിലേക്ക് കൂടുതൽ യുഡിഎഫ് നേതാക്കൾ എത്തുന്നു

തിരുവനന്തപുരം ഡിസിസി അംഗവും നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലറുമായ എം എസ് ബിനു നവകേരള സദസ് വേദിയിൽ.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്.മുസ്ലിം ലീഗ് നേതാവും സംസ്ഥാന കൗൺസിൽ അംഗവുമായ ആർ നൗഷാദും നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കുന്നു.

സദസ്സ് ബഹിഷ്കരിക്കുന്നത് എന്തിനെന്ന് ജനങ്ങളോടും അണികളോട്ടും യുഡിഎഫ് നേതാക്കൾ മറുപടി പറയേണ്ടി വരുമെന്ന് ഇരുവരും പറഞ്ഞു.ഇത്തരം സർക്കാർ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും അവർ പറഞ്ഞു.

21-Dec-2023