വിഡി സതീശനും കെ സുധാകരനും ഭീകരവാദ പ്രവര്‍ത്തകരായി മാറി: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഭീകരവാദ പ്രവര്‍ത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്. കടലാസ് പോലും എറിയരുതെന്നുള്ളത് മാറ്റി പറയുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാറ്റി കൊടുത്തത് ഇരുമ്പ് വടിയും ഗോലികളുമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ്സിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു. ബഹിഷ്‌കരണം കോണ്‍ഗ്രസിനെ വല്ലാതെ ഒറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. സമൂഹത്തിനു മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അര്‍ഹിക്കുന്നു.

ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ലെന്നു ഇന്നലെയും അദ്ദേഹം തെളിയിച്ചു. കടിച്ചു തൂങ്ങി അധികാരത്തില്‍ ഇരുന്നു നയങ്ങള്‍ നിശ്ചയിക്കുന്നു. ഗവര്‍ണര്‍ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിച്ചു പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

22-Dec-2023