അക്രമം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡൻറ് തന്നെ ഫേസ്ബുക്കിലൂടെ പറയുന്നു: മന്ത്രി കെ രാജൻ

വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നേരെ വധശ്രമത്തിന് കേസെടുത്ത നടപടിയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലിയല്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്നും,കേസ് കൂടുതൽ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നിൽ സർക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ കേരളത്തിൽ പ്രതിപക്ഷം അക്രമത്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി ഓഫിസ് മാർച്ച് ഇതിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. അക്രമം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡൻറ് തന്നെ ഫേസ്ബുക്കിലൂടെ പറയുന്നുവെന്നും നവകേരള സദസ് ഉദ്ദേശിച്ച ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

23-Dec-2023