'മുസ്ലിംലീ​ഗ് ജമ്മുകശ്മീർ' സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുസ്ലീംലീഗ് ജമ്മുകശ്മീർ (മസ്രത് ആലം)നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു.സംഘടന ദേശവിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുഎപിഎ പ്രകാരമാണു നടപടിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കശ്മീരിൽ ഇസ്‍‌‌ലാമിക ഭരണത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പ്രവർത്തിക്കുന്നവരെ നിയമപരമായി ശക്തമായി നേരിടുമെന്നതുമാണു നരേന്ദ്ര മോദി സർക്കാരിന്റെ ഉറച്ച തീരുമാനമെന്നും എക്സിൽ അമിത് ഷാ വ്യക്തമാക്കി.

 

28-Dec-2023