പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യയാണ് സോണിയാ ഗാന്ധി: മന്ത്രി എംബി രാജേഷ്

അയോദ്ധ്യാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ ഒരു വ്യക്തതയുമില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യയാണ് സോണിയാ ഗാന്ധിയെന്നാണ് എം ബി രാജേഷിന്റെ പരിഹാസം.

‘ബാബരി മസ്ജിദ് പൊളിച്ചു കൊടുക്കുന്നതിനു എല്ലാ സൗകര്യവും ചെയ്ത് കൊടുത്തവരാണ് കോണ്‍ഗ്രസ്. ആര്‍എസ്എസിനോളം പങ്ക് കോണ്ഗ്രസിനും ഉണ്ട്. അധികാരത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തില്‍ ഇരുന്ന് ബിജെപി പൂര്‍ത്തിയാക്കി’. അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്നും അതിന്റെ ഓഹരി സോണിയാ ഗാന്ധിക്കും അര്‍ഹതപ്പെട്ടതാണെന്നും എം ബി രാജേഷ് പറഞ്ഞു. ക്ഷേത്രങ്ങളെ രാഷ്ട്രീയ വേദിയാക്കില്ലെന്നും വ്യക്തിപരമായി ഓരോരുത്തര്‍ക്കും രാമക്ഷേത്രത്തിലേക്ക് പോകാന്‍ അവകാശമുണ്ടെന്നുമായിരുന്നു വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം. വ്യക്തികളെയാണ് ക്ഷണിച്ചത്. അവരാണ് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

28-Dec-2023