വര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍. പന്തളം എന്‍.എസ്.എസ് കോളേജിലെ സുദി സദനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. സുദി സദന് പുറമെ മറ്റൊരു എ.ബി.വി.പി പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. സുദി സദന്‍ ഉള്‍പ്പെടെ കോളേജിലെ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരേയാണ് ഗവര്‍ണര്‍ കേരളയൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

ഡിസംബര്‍ 21-നാണ് കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍മുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ അംഗപരിമിതന്‍ ഉള്‍പ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

28-Dec-2023