കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്

കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടര്‍ ബി.എസ് ഷിജുവിനോട് ബെംഗളൂരുവിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകേണ്ടത്. ചാനലില്‍ ശിവകുമാര്‍ നടത്തിയിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

ക്രിമിനല്‍ നടപടിക്രമത്തിന്റെ 91-ാം വകുപ്പ് പ്രകാരമാണ് സിബിഐ നീക്കം. കര്‍ണാടക ഉപമുഖ്യമന്ത്രി ശിവകുമാറും ഭാര്യ ഉഷയും മകനും മറ്റ് കുടുംബാംഗങ്ങളും ജയ്ഹിന്ദ് ചാനലില്‍ നടത്തിയ നിക്ഷേപങ്ങള്‍, ഇവര്‍ക്ക് നല്‍കിയ ലാഭവിഹിതം, ഓഹരി ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് സിബിഐ തേടിയിട്ടുള്ളത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ശിവകുമാറിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി.

01-Jan-2024