മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തൗബാല്‍ ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് പരുക്കേറ്റു. ലിലോങ് മേഖലയിലാണ് ഇന്നലെ വൈകിട്ട് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തില്‍ എത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പിന് പിന്നാലെ പ്രദേശവാസികള്‍ അക്രമികളുടെ വാഹനങ്ങള്‍ തീയിട്ടു. സംഘര്‍ഷം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സേനകളെ വിന്യസിച്ചു. വെടിവപ്പില്‍ പരുക്കേറ്റവരില്‍ ഒരാളുടെ നില ?ഗുരുതരമാണ്. അക്രമികളില്‍ ചിലരെ നാട്ടുകാര്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ബിരേന്‍ സിങ് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു.

ലിലോംഗ് ചിംഗ്ജാവോ മേഖലയില്‍ പൊലീസ് വേഷം ധരിച്ചെത്തിയ ആയുധധാരികളാണ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ താഴ്വര ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ആവശ്യപ്പെട്ടു. താഴ്വര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. ആരോ?ഗ്യം, മുനിസിപ്പാലിറ്റികള്‍, മാധ്യമങ്ങള്‍, കോടതികളുടെ പ്രവര്‍ത്തനം തുടങ്ങിയ അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

02-Jan-2024