സജി ചെറിയാന്‍ പറഞ്ഞത് ഒരു പദപ്രയോഗം മാത്രമാണ്; വിവാദമാക്കേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സജി ചെറിയാന്‍ പറഞ്ഞത് ഒരു പദപ്രയോഗം മാത്രമാണ്. അതിനെ വിവാദമാക്കേണ്ട കാര്യമില്ല. എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിനെ കുറിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഒരു നാടിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കണ്ണൂരിനെ ഗവര്‍ണര്‍ നിരന്തരം ആക്ഷേപിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രാജ്യത്തെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രധാനമന്ത്രിയുടെ സത്കാരത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി സല്‍ക്കാരം ഒരുക്കിയത് ഏത് സമയത്ത് ആണെന്ന് ഓര്‍ക്കണം. മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.