അയോധ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

അയോധ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജ്യസഭ എം പി ദിഗ് വിജയ് സിംഗ്. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ല എന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രാമൻ ഹൃദയത്തിലാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേർത്തു. ‘സംഘർഷം നടന്നപ്പോഴുള്ള രാമ വിഗ്രഹം എവിടെയാണ്. എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നത്. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു’ എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

03-Jan-2024