യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്.സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം.അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കേസിലാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

പൊലീസിന് പരിമിതിയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

03-Jan-2024